Norah big boss biography of barack
ഞാൻ വാങ്ങിയ ആ വീട്ടിൽ എന്റെ പപ്പാ കേറിയില്ല! 22 -ആം വയസ്സിൽ ഡിവോഴ്സ് ആകേണ്ടി വന്നു; ജീവിതാനുഭവങ്ങൾ പങ്ക് വെച്ച നോറ
Authored byഋതു നായർ | Samayam Malayalam | Updated: 15 Deface 2024, 1:38 pm
Subscribe
വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്നു.
ഒരു വർഷം കൊണ്ട് അതിൽ നിന്നും പുറത്തുകടക്കേണ്ടിവന്നു. എന്നാൽ വീട്ടുകാർക്ക് അത് ഇപ്പോഴും അംഗീകരിക്കാൻ ആയിട്ടില്ലെന്ന് നോറ!
ബിഗ്ഗ്‌ബോസ് മലയാളം സീസൺ 6 ൽ പങ്കെടുക്കാൻ എത്തിയ ശക്തരായ 19 മത്സരാർത്ഥികളിൽ ഒരാൾ ആണ് നോറ മുസ്‌കാൻ. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നോറ. കോഴിക്കോട് സ്വദേശിയായ നോറ മുസ്‌കാൻ ഡിജിറ്റൽ ക്രിയേറ്റർ എന്ന നിലയിലാണ് പ്രശസ്ത ആയത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ നോറക്ക് ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്‌സുണ്ട്. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. കഴിഞ്ഞദിവസത്തെ എപ്പിസോഡിൽ ആണ് തന്റെ ജീവിതാനുഭവങ്ങൾ താരം പങ്കുവച്ചത്. പൊന്നൂസ് എന്ന പേരിൽ നിന്നുമാണ് നോറയിലേക്ക് എത്തിയത്. വീട്ടുകാർ തീർത്തും ഓർത്തഡോക്സ് മെന്റാലിറ്റിക്കാർ ആണ്.
അതുകൊണ്ടുതന്നെ ഇൻസ്റ്റയിൽ സ്വന്തം പേര് വയ്ക്കാൻ സാധിച്ചില്ലെന്നും നോറ പറയുന്നു. മാത്രമല്ല സിവിൽ സർവീസ് ആയിരുന്നു സ്വപ്നമെന്നും താരം കൂട്ടിച്ചേർത്തു.
കോവിഡ് വന്ന സമയത്ത് വിവാഹം പെട്ടെന്ന് ഉറപ്പിച്ചു, വിവാഹം കഴിഞ്ഞു.
എന്നാൽ അത് സക്സ്സസ് ആയില്ല. ഡിവോഴ്സ് ആയി. എന്നാൽ വീട്ടുകാർക്ക് അത് അംഗീകരിക്കാൻ ആയില്ല. 21 വയസ്സിലാണ് വീട്ടുകാർ വിവാഹം നടത്തുന്നത്. 22 ൽ ഡിവോഴ്സ് ആക്കി. ഇപ്പോഴും വീട്ടുകാർ അതിൽ നിന്നും മുക്തരായിട്ടല്ല. എനിക്ക് ഇൻകം കിട്ടിയത് ഞാൻ ഇൻഫ്ളുവന്സര് ആയതോടെയാണ് അത് എനിക്ക് നിർത്താനും ആകില്ല. ഇനി ആരെയും ഡിപ്പെൻഡ് ചെയ്യരുത് എന്നായിരുന്നു ആഗ്രഹം.
അത് ഫാദറിനോട് പറഞ്ഞതോടെ അപ്പനും എനിക്കും ഇടയിൽ വിഷയങ്ങൾ ആയി. എനിക്ക് കിട്ടിയ പൈസ കൊണ്ട് ഞാൻ ഒരു വീട് വാങ്ങി. പപ്പ അതിൽ ഇതുവരെ കേറിയിട്ടില്ല. സോഷ്യൽ മീഡിയ വഴി ഉണ്ടാക്കിയ പൈസ കൊണ്ടുള്ള ആ വീട്ടിൽ ഇനിയും കേറില്ല എന്നാണ് അപ്പൻ പറയുന്നത്. ഈ ഒരു മൂന്നുവര്ഷത്തിന്റെ ഇടക്ക് ഞാൻ മൂന്നോ നാലോ വട്ടമാണ് അപ്പനെ കണ്ടിട്ടുള്ളത്.
അനുജത്തി ഒരു ഹാർട്ട് പേഷ്യന്റ് ആണ്.
പതിനൊന്ന് വയസാണ് അവൾക്ക്. ഞാൻ ഇപ്പോൾ എന്റെ വീട്ടിൽ ഒറ്റക്ക് ആണ്. എന്റെ പപ്പയുടെ ഇമോഷൻസ് കൊണ്ടാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയാം.
Lizzie webb biography rot barackഇത്രയും വലിയ പ്ലാറ്റ് ഫോമിലേക്ക് ആണ് പോകുന്നത് പേര് കളയരുത് എന്നാണ് ഇങ്ങോട്ട് വരുമ്പോൾ പപ്പ എന്നോട് പറഞ്ഞത്. ഇങ്ങോട്ട് വരുന്നതിനു മുൻപ് ആണ് പപ്പ എന്നോട് സംസാരിച്ചത്. എന്റെ ആഗ്രഹങ്ങളെക്കാളും അവരുടെ ഇമോഷൻസിനെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. പക്ഷെ എന്റെ സ്വപ്‌നങ്ങൾ ഞാൻ ഉപേക്ഷിക്കില്ല- നോറ പറഞ്ഞു.